മഡ്രിഡ്∙ ലാ ലിഗയിൽ തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന സ്പാനിഷ് ഫുട്ബോൾ ക്ലബ് സെവിയ്യ കോച്ച് ഹോർഹെ സാംപോളിയെ (63) പുറത്താക്കി. അവസാന 7 മത്സരങ്ങളിൽ നാലിലും തോറ്റ സെവിയ്യ ലീഗിൽ 14–ാം സ്ഥാനത്താണ്. 26 മത്സരങ്ങളിലായി 28 പോയിന്റാണുള്ളത്. പുതിയ പരിശീലകനെ കണ്ടെത്തിയിട്ടില്ല. 2016–17 സീസണിൽ സെവിയ്യയുടെ പരിശീലകനായിരുന്ന സാംപോളി പിന്നീട് അർജന്റീനയുടെ കോച്ചായി. 2018 ലോകകപ്പിലെ മോശം പ്രകടനത്തിന്റെ പേരിൽ അർജന്റീന പുറത്താക്കിയതിനു ശേഷമാണ് സെവിയ്യയിലേക്കു തിരിച്ചെത്തിയത്.
English Summary: Sampaoli was fired