ധാക്ക (ബംഗ്ലദേശ്)∙ സാഫ് കപ്പ് അണ്ടർ 17 വനിതാ ഫുട്ബോളിൽ ഇന്ത്യയ്ക്ക് തോൽവി. ആതിഥേയരായ ബംഗ്ലദേശ് 1–0നാണ് ഇന്ത്യയെ തോൽപിച്ചത്. 74–ാം മിനിറ്റിൽ ഇന്ത്യൻ താരം അഖില രാജൻ വഴങ്ങിയ സെൽഫ് ഗോളാണ് ബംഗ്ലദേശിന് ജയം സമ്മാനിച്ചത്. നാളെ ഭൂട്ടാനെതിരെയാണ് അടുത്ത മത്സരം.
English Summary: SAFF: Defeat for India