മ്യൂണിക് ∙ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോൾ ക്ലബ് ബയൺ മ്യൂണിക്ക്, ടീമിന്റെ പുതിയ കോച്ചായി ഇംഗ്ലിഷ് ക്ലബ് ചെൽസിയുടെ മുൻ പരിശീലകൻ തോമസ് ടുഹേലിനെ (49) നിയമിച്ചു. സീസൺ പാതിയിലെത്തി നിൽക്കെ, മുഖ്യപരിശീലകൻ ജൂലിയൻ നാഗൽസ്മാനെ (35) പുറത്താക്കിയതിനു പിന്നാലെയാണ് നിലവിലെ ലീഗ് ചാംപ്യന്മാരായ ബയൺ ടുഹേലിനെ നിയമിച്ചത്.
2025 ജൂൺ 30 വരെയാണ് കരാർ.2021ൽ ബുന്ദസ്‌ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി ബയണിലെത്തിയ നാഗൽസ്മാൻ 3 വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് മടങ്ങുന്നത്.
English Summary : Thomas Tuchel Bayern Munich coach