ADVERTISEMENT

ഇംഫാൽ ∙ ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ തകർപ്പൻ വിജയത്തോടെ ഇന്ത്യയ്ക്ക് കിരീടം. കിർഗിസ്ഥാനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ തോൽപ്പിച്ചത്. ഇന്ത്യയ്ക്കായി സന്ദേശ് ജിങ്കാൻ (34–ാം മിനിറ്റ്), സുനിൽ ഛേത്രി (84–ാം മിനിറ്റ്, പെനൽറ്റി) എന്നിവർ ഗോൾ നേടി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യയെക്കാൾ (106) മുന്നിലാണ് കിർഗിസ്ഥാൻ (94).

കിർഗിസ്ഥാനെതിരെ കളത്തിലിറങ്ങുമ്പോൾ ഇന്ത്യയ്ക്ക് കിരീടമുറപ്പിക്കാൻ വേണ്ടിയിരുന്നത് സമനില മാത്രമായിരുന്നു. എന്നാൽ, ഇരു പകുതികളിലുമായി നേടിയ ഗോളുകളിലൂടെ വിജയം തന്നെ പിടിച്ചെടുത്താണ് ഇന്ത്യ കിരീടം നേടിയത്. കഴിഞ്ഞ മത്സരത്തിൽ കിർഗിസ്ഥാനും മ്യാൻമറും 1–1 സമനില വഴങ്ങിയതാണ് ഇന്ത്യയ്ക്കു നേട്ടമായത്.

ആദ്യ മത്സരത്തിൽ ഇന്ത്യ 1–0ന് മ്യാൻമറിനെ തോൽപിച്ചിരുന്നു. 2019 ഏഷ്യൻ കപ്പ് യോഗ്യതാ റൗണ്ടിൽ ഹോം മത്സരത്തിൽ ഇന്ത്യ കിർഗിസ്ഥാനെ 1–0നു തോൽപിച്ചിരുന്നു. എന്നാൽ എവേ മത്സരത്തിൽ 2–1നു തോറ്റു. 

English Summary: IND 2-0 KGZ, Highlights: Jhingan, Chhetri score as India beats Kyrgyz Republic 2-0

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com