ADVERTISEMENT

സൂറിക് ∙ 6 വർഷത്തിനിടെ ആദ്യമായി അർജന്റീന പുരുഷ ടീം ഫിഫ ലോകഫുട്ബോൾ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത്. ഖത്തർ ലോകകപ്പിലെ കിരീടനേട്ടത്തിനു പിന്നാലെ കഴിഞ്ഞ മാസം നടന്ന 2 സൗഹൃദ മത്സരങ്ങളിലെ വിജയമാണ് ബ്രസീലിനെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ അർജന്റീനയ്ക്ക് അവസരമൊരുക്കിയത്.

മൊറോക്കോയോടു 2–1നു പരാജയപ്പെട്ട ബ്രസീൽ 3–ാം സ്ഥാനത്തായി. ഫ്രാൻസ് ഒരു സ്ഥാനം മെച്ചപ്പെടുത്തി 2–ാം സ്ഥാനത്ത് എത്തി. യൂറോ യോഗ്യതാ മത്സരങ്ങളിൽ നെതർലൻഡ്സ്, അയർലൻഡ് എന്നിവയ്ക്കെതിരെ നേടിയ വിജയമാണ് ഫ്രാൻസിനെ തുണച്ചത്. ബൽജിയമാണ് നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടാണ് 5-ാം സ്ഥാനത്ത്.  

ഏഷ്യൻ ടീമുകളിൽ, 20–ാം റാങ്കിലുള്ള ജപ്പാനാണ് ഏറ്റവും മുന്നിൽ. ലോകകപ്പ് ആതിഥേയരായിരുന്ന ഖത്തർ 61–ാം സ്ഥാനത്തേക്കു വീണു. 101–ാം സ്ഥാനത്താണ് ഇന്ത്യൻ പുരുഷ ടീം.

English Summary : Argentina become topper in FIFA ranking

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com