ADVERTISEMENT

മാഞ്ചസ്റ്റർ∙ എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കാനെത്തിയ റയല്‍ മഡ്രിഡിന് അടിപതറി. ചാംപ്യൻസ് ട്രോഫി രണ്ടാംപാദ സെമിയിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് സിറ്റി റയലിനെ തകർത്തുവിട്ടത്. മഡ്രിഡിൽ നടന്ന ആദ്യ സെമി 1–1ന് സമനിലയായിരുന്നു. വമ്പൻ വിജയത്തോടെ സിറ്റിയുടെ ഫൈനൽ പ്രവേശം 5-1ന്. ജൂൺ പത്തിന് രാത്രി തുർക്കിയിലെ ഇസ്താംബുളിൽ നടക്കുന്ന ഫൈനലിൽ ഇറ്റാലിയൻ ക്ലബ്ബായ ഇന്റർ മിലാനാണ് സിറ്റിയുടെ എതിരാളികൾ.

ആദ്യ പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി താരം എർലിങ് ഹാളണ്ടിന്റെ ഹെഡറുകൾ തടുത്ത് റയൽ ഗോളി തിബോ കോർട്ടിസ് കരുത്തു കാണിച്ചെങ്കിലും റയൽ പ്രതിരോധം അധികനേരം പിടിച്ചുനിന്നില്ല. 23–ാം മിനിറ്റിൽ ബെർണാ‍ഡോ സിൽവയിലൂടെയായിരുന്നു സിറ്റിയുടെ ആദ്യ ഗോൾ. 37–ാം മിനിറ്റിൽ സിൽവയുടെ തകർപ്പൻ ഹെ‍ഡറിലൂടെ സിറ്റി ലീഡ് രണ്ടാക്കി ഉയർത്തി.

റയൽ മഡ്രിഡ് ഡിഫൻഡർ എഡർ മിലിറ്റാവോയുടെ സെൽഫ് ഗോളിലൂടെ 76–ാം മിനിറ്റിൽ മൂന്നാം ഗോൾ പിറന്നു. ഫ്രീകിക്ക് തടയുന്നതിനിടെ മിലിറ്റാവോയ്ക്കു പിഴയ്ക്കുകയായിരുന്നു. കളി അവസാനിക്കാന്‍ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോൾ അർജന്റീന താരം ജൂലിയൻ അൽവാരസും (91) ലക്ഷ്യം കണ്ടു. പകരക്കാരനായി ഇറങ്ങിയാണ് അർജന്റീന താരം സിറ്റിക്കായി ഗോൾ നേടിയത്. ജയത്തോടെ ചാംപ്യൻസ് ലീഗിൽ വേഗത്തിൽ നൂറ് വിജയങ്ങൾ സ്വന്തമാക്കിയ പരിശീലകനെന്ന നേട്ടം പെപ് ഗാര്‍ഡിയോളയുടെ പേരിലായി.

English Summary : Manchester city vs Real Madrid match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com