ADVERTISEMENT

അഹമ്മദാബാദ് ∙ വനിതാ ഫുട്ബോളിൽ ഇന്ത്യയിൽ തങ്ങളെ വെല്ലാൻ ആരുമില്ല എന്ന് ഒരിക്കൽ കൂടി തെളിയിക്കാൻ ഗോകുലം കേരള എഫ്സി ഇന്നിറങ്ങുന്നു. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ ഫൈനലിൽ തുടർച്ചയായ മൂന്നാം കിരീടം ലക്ഷ്യമിട്ട് ഗോകുലം ഇറങ്ങുമ്പോൾ എതിരാളികൾ കർണാടകയിൽ നിന്നുള്ള കിക്സ്റ്റാർട്ട് എഫ്സി. അഹമ്മദാബാദിലെ ട്രാൻസ് സ്റ്റേഡിയയിൽ വൈകിട്ട് ആറിനാണ് കിക്കോഫ്. ഇന്ത്യൻ ഫുട്ബോൾ യൂട്യൂബ് ചാനലിൽ തൽസമയം കാണാം. 

2017ൽ തുടങ്ങിയ വനിതാ ലീഗിൽ കഴി‍ഞ്ഞ രണ്ടു തവണയും ജേതാക്കളായത് ഗോകുലമാണ്. 2020ലും 2022ലും. കോവിഡ് മൂലം 2021ൽ ടൂർണമെന്റ് നടന്നില്ല. 

ഇത്തവണയും ഉജ്വല ഫോമിലാണ് ഗോകുലം. ഗ്രൂപ്പ് ഘട്ടത്തിലെ 7 മത്സരങ്ങളിൽ ആറിലും ജയിച്ചു. 53 ഗോളുകൾ അടിച്ചപ്പോൾ തിരിച്ചു വാങ്ങിയത് 5 ഗോൾ മാത്രം! 28 ഗോളുകളുമായി ടോപ് സ്കോറർ പോരാട്ടത്തിൽ ബഹുദൂരം മുന്നിലാണ് ഗോകുലത്തിന്റെ നേപ്പാൾ സ്ട്രൈക്കർ സബിത്ര ഭണ്ഡാരി. രണ്ടാമതുള്ള സേതു എഫ്സി താരം കാജൽ ഡിസൂസയും ഗോകുലത്തിന്റെ തന്നെ ഇന്ദുമതി കതിരേശനും നേടിയത് 10 ഗോൾ വീതം. 

കണക്കുകളിൽ ഗോകുലത്തിനൊപ്പം വരില്ല കിക്സ്റ്റാർട്ട് എഫ്സി. 7 കളികളിൽ ജയിച്ചത് അഞ്ചെണ്ണം. 30 ഗോളുകൾ അടിച്ചപ്പോൾ തിരിച്ചു വാങ്ങിയത് 2 ഗോളുകൾ. എന്നാൽ സെമിഫൈനലിൽ കരുത്തരായ സേതു എഫ്സിയെ മറികടന്നാണ് അവരുടെ വരവ്‍. കഴിഞ്ഞ സീസണിൽ സേതുവിനെ മറികടന്നാണ് ഗോകുലം ജേതാക്കളായത്. 

∙ കിക്സ്റ്റാർട്ടിൽ നിന്ന് കടുത്ത വെല്ലുവിളി പ്രതീക്ഷിക്കുന്നു. സെമിയിൽ മുൻ ചാംപ്യൻമാരായ സേതുവിനെയാണ് അവർ തോൽപിച്ചത്. പക്ഷേ സബിത്ര ഭണ്ഡാരി, ആശാലതാ ദേവി, ഇന്ദുമതി കതിരേശൻ, ഡാങ്‌മെയ് ഗ്രേസ് തുടങ്ങി ഈ ലീഗിലെ ഏറ്റവും മികച്ച താരങ്ങളടങ്ങുന്ന ടീമാണ് നമ്മുടേത്..

- ആന്റണി ആൻഡ്രൂസ് (ഗോകുലം മുഖ്യ പരിശീലകൻ)

English Summary : IWL Final, Gokulam Kerala FC vs Kick Start FC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com