ADVERTISEMENT

ബ്യൂനസ് ഐറിസ്∙ അണ്ടർ 20 ലോകകപ്പ് ഫുട്ബോളിൽ ബ്രസീലിനെ ഇറ്റലി തോൽപിച്ചു (3–2). ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യ പകുതിയിൽ നേടിയ 3 ഗോളിലാണ് ഇറ്റലിയുടെ ജയം. കളിയുടെ അവസാനമാണ് ബ്രസീലിനു 2 ഗോൾ തിരിച്ചടിക്കാൻ കഴിഞ്ഞത്.

ബ്യൂനസ് ഐറിസിലെ മാൽവിനാസ് സ്റ്റേഡിയത്തിൽ 11–ാം മിനിറ്റിൽ മാറ്റിയോ പ്രാറ്റി നേടിയ ഗോളും സെസാർ സസദേയിയുടെ ഇരട്ടഗോളുമാണ് (27,35–പെനൽറ്റി) ഇറ്റലിക്ക് ലീഡ് നൽകിയത്. 72, 87 മിനിറ്റുകളിലായി മാർകോസ് ലിയനാർഡോയാണ് ബ്രസീലിനായി ഗോളുകൾ മടക്കിയത്.

 ഗ്രൂപ്പ് സി മത്സരത്തിൽ ജപ്പാൻ 1–0ന് സെനഗലിനെ അട്ടിമറിച്ചു. മറ്റു മത്സരങ്ങളിൽ നൈജീരിയ 2–1ന് ഡൊമിനിക്കൻ റിപ്പബ്ലിക്കിനെയും കൊളംബിയ 2–1ന് ഇസ്രയേലിനെയും തോൽപിച്ചു.

English Summary: Italy beat Brazil in U-20 World Cup football

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com