ADVERTISEMENT

ബ്യൂണസ് ഐറിസ്∙ ഫുട്ബോൾ ഇതിഹാസം ഡിയേഗോ  മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഹാക്ക് ചെയ്ത അക്കൗണ്ടിൽ നിന്നും വിചിത്രമായ സന്ദേശങ്ങളാണ് പ്രചരിക്കുന്നത്. ഇതിൽ ആരാധകർ വലിയ തോതിൽ വിമർശനമാണ് ഉന്നയിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം പുറത്ത് വന്നത്. മറോഡണയുടെ കുടുംബവും മാനേജ്മെന്‍റും അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം സ്ഥിരീകരിച്ചു. അക്കൗണ്ടിൽ വരുന്ന പോസ്റ്റുകളെ അവഗണിക്കാൻ കുടുംബം ആരാധകരോട് അഭ്യർഥിച്ചു.അക്കൗണ്ട് തിരിച്ച് പിടിക്കുന്നതിനുള്ള ശ്രമം നടക്കുകയാണെന്നും കുടുംബം വ്യക്തമാക്കി. 

എന്തെങ്കിലും തരത്തിലുള്ള വിവരങ്ങൾ ചോർത്തിയതായി നിലവിൽ അറിവില്ല. അതേസമയം ‘നിങ്ങൾക്ക് അറിയാമോ എന്‍റെ മരണം വ്യാജമായിരുന്നു’വെന്ന സന്ദേശമാണ് ആരാധകരുടെ ഇടയിൽ അതിവേഗം ശ്രദ്ധിക്കപ്പെട്ടത്.

ഡിയേഗോ  മറഡോണയുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത ശേഷം വന്ന വിവാദ പോസ്റ്റ്.
ഡിയേഗോ മറഡോണയുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ ചെയ്ത ശേഷം വന്ന വിവാദ പോസ്റ്റ്.

English Summary: Diego Maradona’s social media account filled with strange messages after hack 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com