ADVERTISEMENT

മഡ്രിഡ് ∙ സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ റയൽ മഡ്രിഡ് 2–1ന് റയോ വയ്യകാനോയെ തോൽപിച്ച മത്സരത്തിൽ ആരാധകർ തിരഞ്ഞതു ബ്രസീൽ താരം വിനീസ്യൂസിനെയാണ്. കഴിഞ്ഞ ദിവസം വലൻസിയയ്ക്ക് എതിരായ മത്സരത്തിനിടെ വംശീയാധിക്ഷേപത്തിന് ഇരയായ താരത്തിന് ആദരമർപ്പിച്ചായിരുന്നു മത്സരത്തിന്റെ തുടക്കം. ക്ലബ് വിശ്രമം അനുവദിച്ചതിനാൽ ടീം ജഴ്സിയിലല്ലാതെ കളത്തിലെത്തിയ വിനീസ്യൂസ് കാണികളെ കയ്യടിച്ച് പ്രത്യഭിവാദ്യം ചെയ്തു. കരിം ബെൻസേമ, റോഡ്രിഗോ എന്നിവരുടെ ഗോളുകളിലായിരുന്നു റയലിന്റെ വിജയം.

English Summary: Real Madrid wins;Support for Vinesius

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com