ADVERTISEMENT

മാഞ്ചസ്റ്റർ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ചെൽസിയെ 4–1നു തോൽപിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് അടുത്ത സീസൺ ചാംപ്യൻസ് ലീഗിനു യോഗ്യത നേടി. പ്രിമിയർ ലീഗിലെ ആദ്യ 4 സ്ഥാനക്കാരാണ് യൂറോപ്പിന്റെ മുൻനിര പോരാട്ടമായ ചാംപ്യൻസ് ലീഗിനു യോഗ്യത നേടുക. കസീമിറോ, ആന്തണി മർത്യാൽ, ബ്രൂണോ ഫെർണാണ്ടസ്, മാർക്കസ് റാഷ്ഫഡ് എന്നിവരാണു യുണൈറ്റഡിന്റെ ഗോളുകൾ നേടിയത്. ജോവ ഫെലിക്സാണ് ചെൽസിയുടെ ആശ്വാസഗോളിനുടമ. 

സർ അലക്സ് ഫെർഗൂസന്റെ പരിശീലന കാലത്തിനു ശേഷം തോൽവികളിലേക്കു കൂപ്പുകുത്തിയ യുണൈറ്റഡിനു പഴയ പ്രതാപത്തിലേക്കുള്ള പ്രവേശികയാണ് ചാംപ്യൻസ് ലീഗ് യോഗ്യത. എറിക് ടെൻ ഹാഗ് പരിശീലകനായതിനു ശേഷമുള്ള നേട്ടങ്ങളിൽ പ്രധാനപ്പെട്ടതും. എഫ്എ കപ്പ് ഫൈനലും യുണൈറ്റഡിനു ബാക്കിയുണ്ട്. 

യുണൈറ്റഡിന്റെ ജയത്തോടെ ലിവർപൂൾ ചാംപ്യൻസ് ലീഗ് മേഖലയ്ക്കു പുറത്തായി. പ്രിമിയർ ലീഗിൽ  മൂന്നാമതാണ് യുണൈറ്റഡ്. 37 കളിയിൽ 66 പോയിന്റുള്ള ലിവർപൂൾ 5–ാം സ്ഥാനത്താണ്.

English Summary : Manchester united to champions league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com