പടിക്കൽ കലമുടച്ച് ബൊറൂസിയ ഡോർട്മുണ്ട്, സമനിലയിൽ‍ കുരുങ്ങിവീണു; ബുന്ദസ്‍ലിഗ ബയണിന്

ബയൺ മ്യൂണിക്ക് താരങ്ങൾ ആഹ്ലാദ പ്രകടനത്തിനിടെ
ബയൺ മ്യൂണിക്ക് താരങ്ങൾ ബുന്ദസ്‌ലിഗ കിരീടവുമായി ആഹ്ലാദത്തിൽ.
SHARE

ബർലിൻ ∙ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറിഞ്ഞ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ജർമൻ ബുന്ദസ്‌ലിഗ ഫുട്ബോളിൽ ബയൺ മ്യൂണിക് ചാംപ്യൻമാർ. അവസാന ദിനം വരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ബൊറൂസിയ ഡോർട്മുണ്ട്, മെയ്ൻസിനോട് അപ്രതീക്ഷിത സമനില (2–2) വഴങ്ങിയതാണ് ബയണിന് നേട്ടമായത്.

ബയൺ 2–1ന് കൊളോനിനെ തോൽപിക്കുകയും ചെയ്തതോടെ ഡോർട്മുണ്ടിനും ബയണിനും 71 പോയിന്റ്. എന്നാൽ മികച്ച ഗോൾ വ്യത്യാസം ബയണിനു ഭാഗ്യമായി. കൊളോനിനെതിരെ 89–ാം മിനിറ്റിൽ ജമാൽ മുസിയാലയാണ് ബയണിന്റെ വിജയഗോൾ നേടിയത്. 8–ാം മിനിറ്റിൽ കിങ്സ്‌ലി കോമാന്റെ ഗോളിൽ ബയൺ മുന്നിലെത്തിയെങ്കിലും 81–ാം മിനിറ്റിൽ ദെജാൻ ല്യുബിസിച്ചിന്റെ പെനൽറ്റി ഗോളിൽ കൊളോൻ ഒപ്പമെത്തിയിരുന്നു.

മെയ്ൻസിനെതിരെ ആദ്യ പകുതിയിൽ 0–2നു പിന്നിലായ ഡോർട്മുണ്ട് 69–ാം മിനിറ്റിൽ റാഫേൽ ഗുറെയ്റോയിലൂടെ ഒരു ഗോൾ മടക്കി. ഇൻജറി ടൈമിൽ (90+6) നിക്ലാസ് സുലെ ഒരു ഗോൾ കൂടി നേടിയെങ്കിലും വൈകിപ്പോയിരുന്നു. ബയണിന്റെ തുടർച്ചയായ 11–ാം ലീഗ് കിരീടമാണിത്. 2012നു ശേഷം ആദ്യ കിരീടം എന്ന നേട്ടമാണ് ഡോർട്മുണ്ടിന് കയ്യെത്തും ദൂരത്ത് നഷ്ടമായത്.

English Summary : Bayern Munich snatch 11th consecutive title against Borussia Dortmund

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS