‘എന്തു കൊണ്ടാണ് ഗുസ്തി താരങ്ങളെ നിലത്തിട്ട് വലിച്ചിഴച്ചത്?; ഇത് ആരോടും പെരുമാറേണ്ട രീതിയല്ല’

sunil-cheetri-wrestlers
SHARE

ന്യൂഡൽഹി∙ ഡൽഹിയിൽ പാർലമെന്റ് മന്ദിരത്തിനു സമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തി താരങ്ങൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധവുമായി ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം സുനിൽ ഛേത്രി. യാതൊരു പരിഗണനയുമില്ലാതെ എന്തു കൊണ്ടാണ് ഗുസ്തി താരങ്ങളെ നിലത്തിട്ട് വലിച്ചിഴച്ചതെന്ന് ഛേത്രി ട്വിറ്ററിലൂടെ ചോദിച്ചു. ഇത് ആരോടും പെരുമാറേണ്ട രീതിയല്ല. ഈ മുഴുവൻ സാഹചര്യവും ശരിയായ രീതിയിൽ വിലയിരുത്തപ്പെടുമെന്ന്  പ്രതീക്ഷിക്കുന്നതായും ഛേത്രി പറഞ്ഞു.

അതേസമയം, ഗുസ്തിതാരങ്ങള്‍ കേരള ഹൗസില്‍ എടുത്തിരുന്ന മുറികള്‍ ഒഴിഞ്ഞു. ഗുസ്തി താരങ്ങളുടെ പാര്‍ലമെന്‍റ് മാര്‍ച്ചിന്‍റെ പശ്ചാത്തലത്തില്‍ ജന്തര്‍ മന്തറില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ തുടരുകയാണ്. ഇന്നലെ പുതിയ പാർലമെന്റ് മന്ദിരത്തിനു സമീപം ‘മഹിളാ മഹാപഞ്ചായത്ത്’ നടത്താനൊരുങ്ങിയ ഗുസ്തിതാരങ്ങൾക്കെതിരെ കലാപശ്രമം, കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഡൽഹി പൊലീസ് കേസെടുത്തത്. 

ഒളിംപിക്സ് മെഡൽ ജേതാക്കളായ സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ, ഏഷ്യൻ ഗെയിംസ് ജേതാവ് വിനേഷ് ഫോഗട്ട് തുടങ്ങിയ താരങ്ങളെ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്ത പൊലീസ്, ജന്തർമന്തറിലെ അവരുടെ സമരപ്പന്തലും താമസസൗകര്യങ്ങളും നീക്കം ചെയ്തിരുന്നു. ബ്രിജ്ഭൂഷനെതിരെ കേസെടുക്കാന്‍ ഏഴു ദിവസമെടുത്ത ഡല്‍ഹി പൊലീസ്, തങ്ങള്‍ക്കെതിരെ മണിക്കൂറുകള്‍ കൊണ്ടാണ് കേസെടുത്തതെന്ന് ബജ്‌രംഗ് പുനിയ ആരോപിച്ചു.

English Summary : Why were the wrestlers pulled from the ground; This is not the way to treat anyone.'

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS