ആംസ്റ്റർഡാം ∙ ഡച്ച് ക്ലബ് അയാക്സ് ആംസ്റ്റർഡാമിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ് മുൻ ഗോൾകീപ്പർ എഡ്വിൻ വാൻഡർ സാർ. ഡച്ച് ലീഗ് സീസണിൽ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തതിനു പിന്നാലെയാണ് വാൻഡർ സാർ രാജി പ്രഖ്യാപിച്ചത്. ഇംഗ്ലിഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും അയാക്സിന്റെയും നെതർലൻഡ്സ് ദേശീയ ടീമിന്റെയുമെല്ലാം ഒന്നാം നമ്പർ ഗോൾകീപ്പറായിരുന്ന വാൻഡർ സാർ 2012ലാണ് അയാക്സ് ബോർഡ് അംഗമായത്.
English Summary: Edwin van der Sar quits Ajax charge