ന്യൂഡൽഹി ∙ ഐഎസ്എൽ നോക്കൗട്ട് മത്സരം പൂർത്തിയാക്കാതെ മൈതാനം വിട്ട സംഭവത്തിൽ കേരള ബ്ലാസ്റ്റേഴ്സിനു ചുമത്തിയ 4 കോടി പിഴയിൽ ഇളവില്ല. കേരള ബ്ലാസ്റ്റേഴ്സും പരിശീലകൻ ഇവാൻ വുക്കോമനോവിച്ചും നൽകിയ അപ്പീൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) തള്ളി.
എഐഎഫ്എഫ് അച്ചടക്ക സമിതി കോച്ച് ഇവാൻ വുക്കോമനോവിച്ചിന് 5 ലക്ഷം രൂപ പിഴയും 10 മത്സരങ്ങളിൽ നിന്നു വിലക്കും വിധിച്ചിരുന്നു.
നടപടികൾക്കെതിരായ അപ്പീൽ പരിശോധിച്ച കമ്മിറ്റിയാണ് ശിക്ഷയിൽ ഇളവ് നൽകാനാവില്ലെന്നു വ്യക്തമാക്കിയത്.
അച്ചടക്ക സമിതിയുടെ തീരുമാനം ശരിവച്ച കമ്മിറ്റി പിഴ 2 ആഴ്ചയ്ക്കുള്ളിൽ അടയ്ക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മാർച്ച് 3നു ബെംഗളൂരു എഫ്സിക്കെതിരായ ഐഎസ്എൽ പ്ലേ ഓഫ് മത്സരത്തിനിടെ സുനിൽ ഛേത്രി നേടിയ ഗോളിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിനു പിന്നാലെയാണു മത്സരം പൂർത്തിയാക്കാതെ ബ്ലാസ്റ്റേഴ്സ് മടങ്ങിയത്.
English Summary: Blasters are no exception