ഗുഡ്ബൈ ഫുട്ബോൾ! സ്വീഡന്റെ എക്കാലത്തെയും ടോപ് സ്കോറർ ഇബ്രാഹിമോവിച് ബൂട്ടഴിച്ചു

HIGHLIGHTS
  • സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് 41–ാം വയസ്സിൽ സജീവ ഫുട്ബോളിൽനിന്ന് വിരമിച്ചു
Ibrahimovic
സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച്
SHARE

മിലാൻ ∙ ‘ഞാൻ ആദ്യം വന്നപ്പോൾ നിങ്ങളെനിക്കു സന്തോഷം തന്നു. രണ്ടാമതു വന്നപ്പോൾ നിങ്ങളെനിക്കു സ്നേഹം തന്നു. ഞാൻ ബൈ പറയുന്നതു ഫുട്ബോളിനോടാണ്, നിങ്ങളോടല്ല’– സാൻസീറോ സ്റ്റേഡിയത്തിലെ എസി മിലാൻ ആരാധകർക്കു നേരേ വിരൽ ചൂണ്ടി നിറകണ്ണുകളോടെ ഇബ്ര പറഞ്ഞു.

41–ാം വയസ്സിൽ, സ്‌ലാറ്റൻ ഇബ്രാഹിമോവിച്ച് ഇറ്റാലിയൻ ക്ലബ് എസി മിലാനിൽനിന്നു പടിയിറങ്ങുന്നു. ഇത്തവണ ഇബ്ര ഫുട്ബോളിന്റെ മായികഭൂമിയിൽനിന്ന് കൂടിയാണു മടങ്ങുന്നത്. ഹെല്ലാസ് വെറോണയെ 3–1ന് എസി മിലാൻ തോൽപിച്ച മത്സരത്തിനു ശേഷമായിരുന്നു ഇബ്രയുടെ വിടവാങ്ങൽ ചടങ്ങ്.

1999ൽ മാൽമോ എഫ്സിയിൽ പ്രഫഷനൽ കരിയർ തുടങ്ങിയ ഇബ്ര 2001ൽ അയാക്സ് ആംസ്റ്റർഡാമിലേക്കു മാറി. തുടർന്നു 2 തവണയായി എസി മിലാനിലും യുവന്റസ്, ഇന്റർ മിലാൻ, ബാർസിലോന, പാരിസ് സെന്റ് ജർമൻ, മാഞ്ചസ്റ്റർ യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ച ശേഷമാണ് ഇബ്രയുടെ വിടവാങ്ങൽ. എണ്ണിയാൽ തീരാത്ത ലീഗ് കിരീടങ്ങളും ഇക്കാലത്തിനിടെ ഇബ്രാഹിമോവിച്ച് സ്വന്തമാക്കി. 

2 തവണയായി എസി മിലാനായി 163 മത്സരങ്ങളിൽ 93 ഗോളുകൾ നേടി. സ്വീഡന്റെ എക്കാലത്തെയും ടോപ്സ്കോററായ ഇബ്രാഹിമോവിച്ച് ദേശീയ ടീമിനായി 121 മത്സരങ്ങളിൽ 62 ഗോളുകൾ നേടി.

English Summary: Zlatan Ibrahimovic retired from football

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS