ADVERTISEMENT

ലണ്ടൻ ∙ ഫ്ര‍ഞ്ച് ക്ലബ് പിഎസ്ജിയുമായുള്ള കരാർ അവസാനിച്ച അർജന്റീന ഫുട്ബോള‍ർ ലയണൽ മെസ്സി യുഎസ്എയിലെ മേജർ സോക്കർ ലീഗ് (എംഎൽഎസ്) ക്ലബ് ഇന്റർ മയാമിയിൽ ചേരും. താൻ മയാമിയിലേക്കു പോകാൻ തീരുമാനിച്ചതായി ഒരു സ്പാനിഷ് സ്പോർട് വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിൽ മെസ്സി വ്യക്തമാക്കി. എന്നാൽ കരാർ സംബന്ധിച്ചു ചില കാര്യങ്ങളിൽ കൂടി വ്യക്തത വരുത്താനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

പാരിസ് വിടുന്ന മെസ്സി തന്റെ മുൻ ക്ലബ്ബായ ബാർസിലോനയിലേക്കു മടങ്ങുമെന്ന വാർത്തകൾക്കു ചൂടുപിടിച്ചു നിൽക്കവേയാണു പ്രഖ്യാപനം. സൗദി അറേബ്യൻ പ്രൊ ലീഗ് ക്ലബ് അൽ ഹിലാലും വൻതുക ഓഫറുമായി മെസ്സിക്കു പിന്നാലെയുണ്ട്. 40 കോടി യൂറോയുടേതാണ് അൽ ഹിലാലിന്റെ ഓഫറെന്നാണ് സൂചനകൾ.  ഇന്റർ മയാമിയുടെ സിഇഒ, നമ്പർ 10 ഷർട്ടിന്റെ ഒരു ചിത്രം ബുധനാഴ്ച ട്വീറ്റ് ചെയ്തിരുന്നു.

പേര് പകുതി മറച്ച് ‘എസ്ഐ’ എന്ന അവസാന രണ്ടക്ഷരം മാത്രം കാണുന്ന നിലയിലായിരുന്നു ഇത്. ഡേവിഡ് ബെക്കാമാണ് ഇന്റർ മയാമി ക്ലബ്ബിന്റെ ഉടമസ്ഥരിലൊരാൾ. മെസ്സിക്ക് ക്ലബ്ബി‍ൽ ഓഹരി പങ്കാളിത്തം ഉൾപ്പെടെയാണ് ഇന്റർ മയാമി മുൻപോട്ടു വച്ചിട്ടുള്ളതെന്ന് വാർത്തകളുണ്ടായിരുന്നു.

English Summary: Messi to the US club Inter Miami

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com