ലിവർപൂൾ ∙ അർജന്റീന ഫുട്ബോളർ അലക്സിസ് മക്അലിസ്റ്റർ ഇംഗ്ലിഷ് ക്ലബ്ബായ ലിവർപൂളുമായി കരാറിലെത്തി. 3.5 കോടി പൗണ്ടിനാണ് (ഏകദേശം 360 കോടി രൂപ) ഇരുപത്തിനാലുകാരനായ മക്അലിസ്റ്ററിനെ ലിവർപൂൾ സ്വന്തമാക്കിയത്. ബ്രൈട്ടനിൽനിന്നാണ് മക്അലിസ്റ്റർ വരുന്നത്. ലിവർപൂളിന്റെ മധ്യനിര താരങ്ങളായ ജയിംസ് മിൽനർ, നാബി കീറ്റ, അലക്സ് ചേംബർലീൻ എന്നിവർ ക്ലബ് വിടുകയാണ്. ടീമിന്റെ മധ്യനിര ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മക്അലിസ്റ്ററിനെ ടീമിലെത്തിച്ചത്. പ്രിമിയർ ലീഗിൽ ഇത്തവണ അഞ്ചാം സ്ഥാനത്തായിപ്പോയ ലിവർപൂളിന് ചാംപ്യൻസ് ലീഗ് യോഗ്യത നേടാനായില്ല.
English Summary: McAllister in Liverpool