ലാ പ്ലാറ്റ (അർജന്റീന) ∙ അണ്ടർ 20 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഇറ്റലിയും യുറഗ്വായും ഏറ്റുമുട്ടും. സെമിയിൽ ഇറ്റലി 2–1നു ദക്ഷിണ കൊറിയയെയും യുറഗ്വായ് 1–0ന് ഇസ്രയേലിനെയും തോൽപിച്ചു. ലാ പ്ലാറ്റയിൽ അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കൾ പുലർച്ചെ 2.30നാണ് ഫൈനൽ. 3–ാം സ്ഥാന മത്സരവും ഇതേ വേദിയിലാണ്.
ഇറ്റലിയും യുറഗ്വായും ഇതുവരെ അണ്ടർ 20 ലോകകപ്പ് ജേതാക്കളായിട്ടില്ല. 1997ലും 2013ലും യുറഗ്വായ് ഫൈനൽ വരെയെത്തിയെങ്കിലും യഥാക്രമം അർജന്റീനയോടും ഫ്രാൻസിനോടും തോറ്റു. ഇറ്റലി ആദ്യമായാണ് ഫൈനൽ കളിക്കുന്നത്.
English Summary: Under 20 Worldcup: Italy – Uruguay Final