ADVERTISEMENT

ലാ പ്ലാറ്റ (അർജന്റീന) ∙ ഇറ്റലിയെ 1–0ന് കീഴടക്കി ഫിഫ അണ്ടർ 20 ഫുട്ബോൾ കിരീടം യുറഗ്വായ് സ്വന്തമാക്കി. യുവലോകകപ്പിൽ തുടർച്ചയായി ജേതാക്കളാകുന്ന യൂറോപ്യൻ ടീമുകളുടെ ആധിപത്യം അവസാനിപ്പിച്ചാണ് ദക്ഷിണ അമേരിക്കൻ രാജ്യമായ യുറഗ്വായുടെ കിരീടധാരണം.

86–ാം മിനിറ്റിൽ ലൂസിയാനോ റോഡ്രിഗസാണ് യുറഗ്വായുടെ വിജയഗോൾ നേടിയത്. മത്സരത്തിലുടനീളം യുറഗ്വായ് പുലർത്തിയ മേധാവിത്വത്തിന്റെ തുടർച്ചയായിരുന്നു ലൂസിയാനോയുടെ ഗോൾ. നേരത്തേ, ദക്ഷിണ കൊറിയയെ 3–1നു തോൽപിച്ച ഇസ്രയേൽ മൂന്നാം സ്ഥാനവും സ്വന്തമാക്കി.

English Summary: Uruguay beat Italy 1-0 to win U-20 World Cup title

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com