വനിതാ ലോകകപ്പ്: ഓസ്ട്രേലിയ, ജപ്പാൻ, നൈജീരിയ പ്രീക്വാർട്ടറിൽ

Mail This Article
മെൽബൺ ∙ സ്വന്തം തട്ടകത്തിൽ കരുത്തരായ കാനഡയെ 4–0ന് തകർത്ത് ഓസ്ട്രേലിയ വനിതാ ഫുട്ബോൾ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ കടന്നു. ഹെയ്‌ലെ റാസോ (9, 39), മേരി ഫ്ലവർ (58) സ്റ്റെഫ് കാറ്റ്‌ലി (90+4) എന്നിവരാണ് ഓസ്ട്രേലിയയ്ക്കു വേണ്ടി ഗോൾ നേടിയത്. തോൽവിയോടെ കാനഡ ലോകകപ്പിൽനിന്ന് പുറത്തായി. ഗ്രൂപ്പ് ബിയിലെ മറ്റൊരു മത്സരത്തിൽ അയർലൻഡുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞ നൈജീരിയയും പ്രീക്വാർട്ടറിലെത്തി.
ഗ്രൂപ്പ് സിയിൽ സ്പെയിനെ 4–0ന് തോൽപിച്ച ജപ്പാനും ഗ്രൂപ്പ് ചാംപ്യൻമാരായി പ്രീ ക്വാർട്ടർ ഉറപ്പിച്ചു. തോറ്റെങ്കിലും ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാരായ സ്പെയിൻ പ്രീ ക്വാർട്ടറിലേക്ക് കടന്നു. ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തിൽ കോസ്റ്ററിക്കയെ 3–1ന് തകർത്ത് സാംബിയ തങ്ങളുടെ പ്രഥമ ലോകകപ്പ് ജയം സ്വന്തമാക്കി. ഇരുടീമുകളും നേരത്തേ പ്രീ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു.
English Summary: Australia, Japan and Nigeria enters pre quarter of women's world cup