ഫിഫ വനിതാ ലോകകപ്പ് പ്രീ ക്വാർട്ടർ ഇന്നുമുതൽ
Mail This Article
പെർത്ത് ∙ ഫിഫ വനിതാ ലോകകപ്പ് പ്രീ ക്വാർട്ടർ മത്സരങ്ങൾ ഇന്നാരംഭിക്കും. ആദ്യ മത്സരത്തിൽ സ്വിറ്റ്സർലൻഡ് സ്പെയിനെ നേരിടും. മുൻ ചാംപ്യൻമാരായ ജപ്പാനും നോർവേയെയും തമ്മിലാണ് രണ്ടാം മത്സരം. ഓഗസ്റ്റ് 12, 13 തീയതികളിലാണ് ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ. സെമി ഫൈനൽ 15, 16 തീയതികളിലും ഫൈനൽ 20നും നടക്കും. രണ്ടു തവണ കിരീടം നേടിയ ജർമനി, കോപ്പ അമേരിക്ക ചാംപ്യൻമാരായ ബ്രസീൽ, ഒളിംപിക്സ് സ്വർണ മെഡൽ ജേതാക്കളായ കാനഡ തുടങ്ങിയ വമ്പൻമാർ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു.
നോക്കൗട്ട് മത്സരക്രമം
ഇന്ന്
സ്വിറ്റ്സർലൻഡ്– സ്പെയിൻ (രാവിലെ 10.30)
ജപ്പാൻ– നോർവേ (ഉച്ചയ്ക്ക് 1.30)
നാളെ
നെതർലൻഡ്സ്– ദക്ഷിണാഫ്രിക്ക (രാവിലെ 7.30)
സ്വീഡൻ– യുഎസ് (ഉച്ചകഴിഞ്ഞ് 2.30)
ഓഗസ്റ്റ് 7
ഇംഗ്ലണ്ട്– നൈജീരിയ (ഉച്ചയ്ക്ക് 1)
ഓസ്ട്രേലിയ– ഡെൻമാർക്ക് (വൈകിട്ട് 4)
ഓഗസ്റ്റ് 8
കൊളംബിയ– ജമൈക്ക (ഉച്ചകഴിഞ്ഞ് 1.30)
ഫ്രാൻസ്– മൊറോക്കോ (വൈകിട്ട് 4.30)
ക്വാർട്ടർ ഫൈനൽ
ഓഗസ്റ്റ് 11, 12
സെമി ഫൈനൽ
ഓഗസ്റ്റ് 15, 16
ഫൈനൽ
ഓഗസ്റ്റ് 20
English Summary : FIFA Women's World Cup Pre-Quarters from today