ADVERTISEMENT

കൊച്ചി ∙ മറൈൻ ഡ്രൈവിൽ വേമ്പനാട്ടുകായലിന്റെ തീരത്ത് നാലു കപ്പുകൾ ഒരുമിച്ചിരുന്ന് ഫുട്ബോൾ കഥ പറഞ്ഞു; മാഞ്ചസ്റ്റർ സിറ്റിയുടെ നെറ്റിയിൽ പൊന്നു ചാർത്തിയ നാലു കപ്പുകൾ. ഇംഗ്ലിഷ് പ്രിമിയർ ലീഗ് ട്രോഫി, എഫ്എ കപ്പ്, യുവേഫ ചാംപ്യൻസ് ലീഗ് ട്രോഫി ഒപ്പം, ഏറ്റവും ഒടുവിൽ ടീം നേടിയ യുവേഫ സൂപ്പർ കപ്പ്.

ഇംഗ്ലിഷ്പ്രിമിയർ ലീഗ് ഫുട്ബോൾ ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ ട്രോഫി പര്യടനത്തിന്റെ ഭാഗമായാണ് ഇവ കേരളത്തിലെത്തിയത്. ഒരു സീസണിൽ 3 പ്രധാന കിരീട നേട്ടങ്ങളാണു ട്രെബിൾ ട്രോഫിയായി ആഘോഷിക്കുന്നത്. 3 ട്രോഫികളുമായി മാഞ്ചസ്റ്റർ സിറ്റി ജൂലൈയിൽ ജപ്പാനിൽ നിന്നു പര്യടനം തുടങ്ങി. ദക്ഷിണ കൊറിയയും ഗ്രീസും യുകെയും ചൈനയും കടന്ന് ഇന്ത്യയിലെത്തുമ്പോൾ ട്രോഫിയുടെ എണ്ണം നാലായി; ഓഗസ്റ്റിൽ സൂപ്പർ കപ്പ് ജേതാക്കളായതോടെയാണ് ഇത്.

‘‘ഒരു സീസണിൽ മൂന്നു കിരീട നേട്ടങ്ങൾ ശ്രമകരമായ കാര്യമാണ്. പരിശീലകൻ ഗ്വാർഡിയോളയുടെ മിടുക്കാണ് ഇതിനു കാരണം’’– ട്രോഫികളെ അനുഗമിക്കുന്ന മാഞ്ചസ്റ്റർ സിറ്റി മുൻതാരം നേഡും അനൂഹ പറഞ്ഞുഇന്ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ ഇടപ്പള്ളി ലുലു മാളിൽ ഈ ട്രോഫികൾ പ്രദർശനത്തിനുണ്ടാകും.  ആരാധകർക്കു ട്രോഫികൾ കാണാം,  ഫോട്ടോയെടുക്കാം.

English Summary : Manchester City Treble Trophy Tour in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT