ADVERTISEMENT

തിരുവനന്തപുരം∙ ഗോവയിൽ നടക്കുന്ന സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ട് മത്സരങ്ങൾക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. നിജോ ഗിൽബർട്ട് നായകനും സഞ്ജു ഉപനായകനുമാണ്. സതീവൻ ബാലനാണ് മുഖ്യ പരിശീലകൻ. 11 ന് ഗുജറാത്ത് ടീമുമായാണ് കേരളത്തിന്റെ ആദ്യ മത്സരം. നിലവിൽ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലാണ് ടീം പരിശീലനം നടത്തുന്നത്. ഈ മാസം 8 ന് ടീം കോഴിക്കോട് നിന്ന് പുറപ്പെടും.

കേരള ടീം– മുഹമ്മദ് അസ്ഹർ, സിദ്ധാർഥ് രാജീവൻ, നിഷാദ് (ഗോൾ കീപ്പർമാർ), ബൽജിം ബോസ്റ്റര്‍, ജി. സഞ്ജു. ഷിനു ആർ, മുഹമ്മദ് സലീം, നിതിൻ മധു, ആർ‍. സുജിത്, ശരത് കെ.പി., നിജോ ഗിൽബർട്ട്, അർജുൻ .വി, ജിതിൻ.ജി, അക്ബർ സിദ്ദിഖ്, റാഷിദ് .എം, റിസ്‍വാന്‍ അലി, ബിജേഷ് ബാലൻ, അബ്ദു റഹീം. ജുനൈൻ, സജീഷ് .ഇ,  മുഹമ്മദ് ആഷിഖ്, നരേഷ്.ബി.

English Summary: Nijo Gilbert to lead Kerala in Santosh Trophy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT