മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആർസനൽ
Mail This Article
ലണ്ടൻ ∙ ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിലെ സൂപ്പർ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ വീഴ്ത്തി ആർസനൽ (1–0). ഹോംഗ്രൗണ്ടായ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ 86–ാം മിനിറ്റിൽ ഗബ്രിയേൽ മാർട്ടിനെല്ലിയാണ് ഗണ്ണേഴ്സിന്റെ വിജയഗോൾ നേടിയത്. നേർക്കുനേർ പോരാട്ടങ്ങളിൽ 12 മത്സരങ്ങൾക്കു ശേഷമാണ് ആർസനൽ സിറ്റിക്കെതിരെ ജയിക്കുന്നത്.
മറ്റൊരു മത്സരത്തിൽ ലിവർപൂളിനെ ബ്രൈട്ടൻ സമനിലയിൽ തളച്ചു (2–0). സൂപ്പർ താരം മുഹമ്മദ് സലാ ലിവർപൂളിനായി ഇരട്ടഗോൾ (40, 45+1) നേടിയെങ്കിലും സൈമൺ അഡിൻഗ്ര (20), ലൂയിസ് ഡങ്ക് (78) എന്നിവർ ബ്രൈട്ടനു സമനില സമ്മാനിച്ചു.
ഇൻജറി ടൈമിൽ സ്കോട് മക്ടോമിനായ് നേടിയ ഇരട്ടഗോളിൽ (90+3, 90+7) മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോഡിനെ തോൽപിച്ചു (2–1). ചെൽസി 4–1ന് ബേൺലിയെ തോൽപിച്ചു. പോയിന്റ് പട്ടികയിൽ ടോട്ടനം, ആർസനൽ എന്നിവരാണ് ആദ്യ രണ്ടു സ്ഥാനങ്ങളിൽ.