ADVERTISEMENT

കൊച്ചി ∙ സംസ്ഥാനത്ത് 8 സ്റ്റേഡിയങ്ങൾ നിർമിക്കണമെന്ന നിർദേശവുമായി കേരള ഫുട്ബോൾ അസോസിയേഷൻ (കെഎഫ്എ). പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ സ്റ്റേഡിയങ്ങൾ നിർമിക്കാനുള്ള സാധ്യത വിശദമായി പഠിക്കുന്ന കെഎഫ്എ, നിർദേശം ജനുവരിയിൽ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന സ്പോർട്സ് കോൺക്ലേവിൽ അവതരിപ്പിക്കും. കായിക നയം രൂപപ്പെടുത്തുന്നതിന്റെ ഭാഗമായി ജനുവരി 11 മുതൽ 14 വരെയാണു കോൺക്ലേവ്.

ഫുട്ബോളിനു വേണ്ടി മാത്രമുള്ള സ്റ്റേഡിയങ്ങളാണു പദ്ധതിയിലുള്ളത്. 8 സ്റ്റേഡിയങ്ങൾക്ക് ആവശ്യമായ സ്ഥലം ലഭിച്ചാൽ പൊതു – സ്വകാര്യ പങ്കാളിത്തത്തോടെ പദ്ധതി മുന്നോട്ടു കൊണ്ടുപോകാൻ കഴിയുമെന്നാണു പ്രതീക്ഷ. 

15,000 - 20,000 സീറ്റുകളുള്ള സ്റ്റേഡിയങ്ങളാണു ചർച്ചയിൽ. ഒരു സ്റ്റേഡിയത്തിനു 40 കോടി രൂപയ്ക്കു മേൽ ചെലവു വരും.  

സിയാൽ മാതൃകയിൽ പൊതു പങ്കാളിത്തത്തോടെ നടപ്പാക്കാൻ കഴിഞ്ഞാൽ അതു സംസ്ഥാനത്തിന്റെ കായിക വളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്നു കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ ‘മനോരമ’യോടു പറഞ്ഞു.

English Summary:

KFA with the proposal to build 8 football stadiums

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT