അർജന്റീനയ്ക്കു ജയം; ബ്രസീലിനു സമനില
Mail This Article
×
ബ്യൂനസ് ഐറിസ് ∙ ആരാധകർ കാത്തിരുന്ന ‘മെസ്സി ഗോൾ’ പിറന്നില്ലെങ്കിലും ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരത്തിൽ പാരഗ്വായ്ക്കെതിരെ അർജന്റീനയ്ക്കു ജയം (1–0). മൂന്നാം മിനിറ്റിൽ നിക്കോളാസ് ഒട്ടാമെൻഡിയാണ് ഗോൾ നേടിയത്.
കോർണർ കിക്കിൽനിന്നു കിട്ടിയ പന്തിൽ ഉജ്വലമായ ഇടംകാൽ വോളിയിലൂടെയാണ് ഒട്ടാമെൻഡി ലക്ഷ്യം കണ്ടത്. പരുക്കിൽ നിന്നു മുക്തനായ മെസ്സി 52–ാം മിനിറ്റിൽ പകരക്കാരനായിട്ടാണ് ഇറങ്ങിയത്. മെസ്സിയുടെ ഒരു കോർണർ കിക്കും ഒരു ഫ്രീകിക്കും പോസ്റ്റിലിടിച്ചത് ആരാധകർക്കു നിരാശയായി.
കുയിയാബയിൽ നടന്ന മത്സരത്തിൽ നെയ്മാറും വിനീസ്യൂസുമെല്ലാം കളിച്ചിട്ടും ബ്രസീൽ വെനസ്വേലയോട് സമനില വഴങ്ങി (1–1). മറ്റു മത്സരങ്ങളിൽ ഇക്വഡോർ 2–1ന് ബൊളീവിയയെയും ചിലെ 2–0ന് പെറുവിനെയും തോൽപിച്ചു.
English Summary:
Argentina wins; Brazil draw
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.