സന്തോഷ് ട്രോഫി ഫുട്ബോൾ: ഇന്ന് കേരളം – ഛത്തീസ്ഗഡ്

Mail This Article
മഡ്ഗാവ് (ഗോവ)∙ സന്തോഷ് ട്രോഫി പ്രാഥമിക റൗണ്ടിൽ തുടർച്ചയായ മൂന്നാം വിജയം തേടി കേരളം ഇന്നിറങ്ങും. ഛത്തീസ്ഗഡാണ് കേരളത്തിന്റെ എതിരാളികൾ. ഇന്നു രാവിലെ 9ന് ബെനോളിം സ്പോർട്സ് അതോറിറ്റി ഓഫ് ഗോവ മൈതാനത്തിലാണ് മത്സരം. ആദ്യ രണ്ടുകളികളിൽ ഗുജറാത്തിനെയും (3–0) ജമ്മു കശ്മീരിനെയും (6–1) തോൽപിച്ചതിന്റെ ആത്മവിശ്വാസവുമായാണ് കേരളം ഇന്നിറങ്ങുന്നത്. ഇതുവരെ കളിച്ച രണ്ടു മത്സരങ്ങളും പരാജയപ്പെട്ട നിലയിലാണ് ഛത്തീസ്ഗഡ്. നിലവിൽ 2 കളികളിൽ നിന്ന് 2 വിജയവുമായി എ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് (6 പോയിന്റ്) കേരളം. രണ്ടു കളികളിൽനിന്ന് 4 പോയിന്റുമായി ഗോവയും 3 കളികളിൽനിന്ന് 4 പോയിന്റുമായി ഗുജറാത്തും പിന്നിൽ നിൽക്കുന്നു. ഇന്ന് ഛത്തീസ്ഗഡിനെതിരെ വിജയം നേടാനായാൽ സന്തോഷ് ട്രോഫി അടുത്തഘട്ടത്തിലേക്കുള്ള കേരളത്തിന്റെ സാധ്യത വർധിക്കും. ഗ്രൂപ്പിലെ കരുത്തരും ആതിഥേയരുമായ ഗോവയ്ക്കെതിരെയാണ് 17ന് വൈകിട്ട് 4ന് പ്രാഥമിക റൗണ്ടിലെ കേരളത്തിന്റെ അവസാന മത്സരം.