അനസ് എടത്തൊടിക ഗോകുലത്തിലേക്ക്
Mail This Article
×
കോഴിക്കോട്∙ ആരാധകർക്ക് ആവേശം പകർന്ന് അനസ് എടത്തൊടിക വീണ്ടും കളിക്കളത്തിലേക്ക്. വരാനിരിക്കുന്ന ഐ ലീഗ് സീസണിൽ ഗോകുലം കേരള എഫ്‌സിയുമായി അനസ് കരാർ ഒപ്പിട്ടു. മുൻ ഇന്ത്യൻ സെന്റർ ബാക്ക് അനസ് 2019ൽ രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ദേശീയ കോച്ച് ഇഗോർ സ്റ്റിമാച്ചിന്റെ അഭ്യർത്ഥനയെത്തുടർന്ന് തീരുമാനം മാറ്റി. 2021-22 ഐഎസ്‌എലിൽ ജംഷഡ്പുർ എഫ്‌സിക്കായും കളിച്ചു. ‘‘കളി നിർത്താൻ തീരുമാനിച്ചിരിക്കുകയായിരുന്നു. തിരിച്ചുവരവ് അപ്രതീക്ഷിതമാണ്’’– അനസ് പറഞ്ഞു.
English Summary:
Anas Edathodika signed the contract with Gokulam kerala fc
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.