അർജന്റീനയ്ക്ക് പെറു; ബ്രസീലിന് യുറഗ്വായ്
Mail This Article
×
സാവോപോളോ ∙ പാരഗ്വായ്ക്കെതിരെ കഴിഞ്ഞ ദിവസം പകരക്കാരനായി ഇറങ്ങിയെങ്കിലും ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നാളെ പെറുവിനെതിരെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി കളിക്കുന്ന കാര്യം സംശയം. ടീമിനൊപ്പം ഇന്നലെ പരിശീലനത്തിന് ഇറങ്ങിയെങ്കിലും മെസ്സി ആദ്യ ഇലവനിൽ ഉണ്ടാവില്ലെന്നാണ് സൂചന. ഇന്ത്യൻ സമയം നാളെ രാവിലെ 7.30നാണ് മത്സരം. 3 കളികളിൽ 9 പോയിന്റുമായി യോഗ്യതാ റൗണ്ടിൽ ഒന്നാമതാണ് അർജന്റീന. 7 പോയിന്റുമായി രണ്ടാമതുള്ള ബ്രസീൽ നാളെ പുലർച്ചെ 5.30ന് യുറഗ്വായെ നേരിടും. വെനസ്വേലയ്ക്കെതിരെ 1–1 സമനില വഴങ്ങിയതോടെ ബ്രസീൽ കോച്ച് ഫെർണാണ്ടോ ഡിനിസിനും സൂപ്പർ താരം നെയ്മാറിനുമെതിരെ വിമർശനം ശക്തമാണ്. വെനസ്വേല–ചിലെ, പാരഗ്വായ്–ബൊളീവിയ, ഇക്വഡോർ–കൊളംബിയ എന്നിവയാണ് മറ്റു മത്സരങ്ങൾ.
English Summary:
Argentina vs Peru football match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.