ADVERTISEMENT

ഓസ്‌ലോ ∙ അടുത്ത വർഷം ജർമനിയിൽ നടക്കുന്ന യൂറോ കപ്പ് ഫുട്ബോളിന് ടിക്കറ്റെടുത്ത് സ്പെയിൻ, സ്കോട്‌ലൻഡ്, തുർക്കി ടീമുകൾ. നോർവേയെ 1–0നു തോൽപിച്ചാണ് സ്പെയിൻ യോഗ്യത ഉറപ്പിച്ചത്. 49–ാം മിനിറ്റിൽ ബാർസിലോന താരം ഗാവിയാണ് ഗോൾ നേടിയത്. സ്പെയിനിന്റെ ജയം സ്കോട്‌ലൻഡിനും തുണയായി. 15 പോയിന്റുമായി എ ഗ്രൂപ്പിൽ രണ്ടാമതുള്ള അവരെ മറികടക്കാൻ ഇനി നോർവേയ്ക്കാവില്ല. ഡി ഗ്രൂപ്പ് മത്സരത്തിൽ ലാത്‌വിയയെ 4–0നു തകർത്താണ് തുർക്കി യോഗ്യത നേടിയത്. 16 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാം സ്ഥാനം തുർക്കി ഉറപ്പിച്ചു. 

English Summary:

Spain, Scotland and Turkey for the Euro Cup

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT