ചരിത്രജയത്തിനു പിന്നാലെ കോൺസ്റ്റന്റൈനെ പാക്കിസ്ഥാൻ പുറത്താക്കി
Mail This Article
×
കറാച്ചി ∙ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ റൗണ്ടിൽ ടീമിന് ചരിത്രത്തിലാദ്യത്തെ വിജയം നേടിക്കൊടുത്തിട്ടും പരിശീലകൻ സ്റ്റീഫൻ കോൺസ്റ്റന്റൈനുമായി പിരിഞ്ഞ് പാക്കിസ്ഥാൻ ഫുട്ബോൾ ഫെഡറേഷൻ. കംബോഡിയയ്ക്കെതിരെ ഇരുപാദങ്ങളിലുമായി 1–0 ജയത്തോടെ പാക്കിസ്ഥാൻ ലോകകപ്പ് ഏഷ്യൻ യോഗ്യതാ ഘട്ടത്തിലെ രണ്ടാം റൗണ്ടിലെത്തിയതിനു പിന്നാലെയാണ് കോൺസ്റ്റന്റൈനുമായുള്ള കരാർ അവസാനിപ്പിച്ചത്. കരാർ ഹ്രസ്വകാലത്തേക്കുള്ളതായിരുന്നു എന്നാണ് വിശദീകരണം. ചുമതലയേറ്റെടുത്തതിനു പിന്നാലെ രാജ്യത്തെ സൗകര്യങ്ങളിൽ കോൺസ്റ്റന്റൈൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
English Summary:
After the historic victory, Constantine was expelled from Pakistan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.