ADVERTISEMENT

ലണ്ടൻ ∙ ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റ‍ഡ് ക്ലബ്ബിന്റെയും ഇതിഹാസതാരം സർ ബോബി ചാൾട്ടൻ (86) അന്തരിച്ചു. യുണൈറ്റഡ് സീനിയർ ടീമിനു വേണ്ടി 17 സീസണുകൾ കളിച്ച ചാൾട്ടന്റെ മരണവാർത്ത ക്ലബ് തന്നെയാണ് പുറത്തുവിട്ടത്. ഇംഗ്ലണ്ടിന്റെ 1966 ലോകകപ്പ് വിജയത്തിന്റെ ശിൽപികളിലൊരാൾ കൂടിയായ ചാൾട്ടൻ രാജ്യത്തിനു വേണ്ടി 106 മത്സരങ്ങളിൽ നിന്നായി 49 ഗോളുകൾ നേടി. അന്നത്തെ ഇംഗ്ലിഷ് റെക്കോർഡ് ആയിരുന്നു ഇത്.

ബോബി ചാൾട്ടൻ കൂടി വിടവാങ്ങിയതോടെ ഇംഗ്ലണ്ടിന്റെ ലോകകപ്പ് ജേതാക്കളിൽ ഇനി ജീവിച്ചിരിക്കുന്നത് ഫൈനലിൽ പശ്ചിമ ജർമനിക്കെതിരെ ഹാട്രിക് നേടിയ ജെഫ് ഹേഴ്സ്റ്റ് മാത്രം. അന്നത്തെ ടീമിലുണ്ടായിരുന്ന ബോബിയുടെ മൂത്ത സഹോദരൻ ജാക്ക് ചാൾട്ടൻ 2020ൽ ജൂലൈയിൽ അന്തരിച്ചിരുന്നു. 

മാഞ്ചസ്റ്റർ യുണൈറ്റഡിനു വേണ്ടി 758 മത്സരങ്ങളിൽ നിന്ന് 249 ഗോളുകളാണ് മിഡ്ഫീൽഡറായ ബോബി ചാൾട്ടന്റെ നേട്ടം. ക്ലബ്ബിനൊപ്പം 3 ലീഗ് കിരീടങ്ങളും ഒരു യൂറോപ്യൻ കപ്പും എഫ്എ കപ്പും സ്വന്തമാക്കി. 1958ലെ മ്യൂണിക്ക് വിമാനദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട യുണൈറ്റഡ് താരങ്ങളിലൊരാൾ കൂടിയാണ്. വിരമിച്ചതിനു ശേഷം 39 വർഷം ക്ലബ്ബിന്റെ ഡയറക്ടറായിരുന്നു.

English Summary:

Sir Bobby Charlton Passes Away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com