സാഞ്ചസും നൗഫലും വല കുലുക്കി; ഇന്റർ കാശിക്കെതിരെ ഗോകുലം കേരള എഫ്സിക്ക് സമനില

Mail This Article
കോഴിക്കോട് ∙ ഐലീഗിന്റെ ആദ്യ മത്സരത്തിൽ ഇന്റർ കാശി എഫ്സിക്കെതിരെ സമനില പിടിച്ച് ഗോകുലം കേരള എഫ്സി. ഗോകുലം കേരളത്തിനായി ക്യാപ്റ്റൻ അലക്സ് സാഞ്ചസ്, പി.എൻ.നൗഫൽ എന്നിവർ ഗോൾ നേടി. എട്ടാം മിനിറ്റിൽ വൈസ് ക്യാപ്റ്റൻ ശ്രീക്കുട്ടൻ ഇടതു വിങ്ങിലൂടെ നൽകിയ പാസിൽ അലക്സ് സാഞ്ചസ് ആദ്യ ഗോള്‍ നേടി. 29–ാം മിനിറ്റിൽ എഡ്മണ്ട് ലാൽറിൻഡിക്കയിലൂടെ ഇന്റർ കാശി ഗോൾ മടക്കി. ആദ്യ പകുതിയിൽ ഇരു ടീമും ഒപ്പമെത്തി.
രണ്ടാം പകുതിയിൽ 54–ാം മിനിറ്റിൽ ലോങ് പാസ് ഗോളിയെ മറികടന്ന് പി.എൻ.നൗഫലാണ് കേരളത്തിന്റെ രണ്ടാം ഗോൾ നേടിയത്. 90 മിനിറ്റിൽ മുന്നിലായിരുന്ന കേരളത്തിനെതിരെ ഇൻജറി ടൈമിലാണ് ഇന്റർ കാശി സമനില ഗോൾ നേടിയത്. 91–ാം മിനിറ്റിൽ മൊഹമ്മദ് ആസിഫ് ഖാനാണ് സമനില ഗോൾ സ്വന്തമാക്കിയത്.
ആദ്യ മത്സരത്തോട് അനുബന്ധിച്ചുള്ള പരിപാടി മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം ദിലീപ് മുഖ്യാതിഥിയായി. മത്സരത്തിന്നു മുന്നോടിയായി വൈകിട്ട് ആറുമുതൽ സംഗീതപരിപാടിയും നടന്നു.