ലിവർപൂൾ താരത്തിന്റെ മാതാപിതാക്കളെ തട്ടിക്കൊണ്ടുപോയി

Mail This Article
×
ബോഗോട്ട (കൊളംബിയ) ∙ ഇംഗ്ലിഷ് ക്ലബ് ലിവർപൂളിന്റെ കൊളംബിയൻ സ്ട്രൈക്കർ ലൂയിസ് ഡയസിന്റെ മാതാപിതാക്കളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. ഇതിൽ ഡയസിന്റെ മാതാവ് സിലീനിസിനെ പിന്നീട് മോചിപ്പിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം. ബൈക്കിലെത്തിയ തോക്കുധാരികൾ വാഹനം തടഞ്ഞുനിർത്തി മാതാപിതാക്കളെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. ഇരുപത്തിയാറുകാരൻ ഡയസിന്റെ പിതാവിനെ മോചിപ്പിക്കാൻ പൊലീസ് ശ്രമം ഊർജിതമാക്കിയതായി കൊളംബിയൻ സർക്കാർ അറിയിച്ചു. ലിവർപൂൾ ടീമിനൊപ്പം ഇംഗ്ലണ്ടിലുള്ള ഡയസ് സംഭവത്തെത്തുടർന്ന് ഇന്നലെ നോട്ടിങ്ങാം ഫോറസ്റ്റിനെതിരായ മത്സരത്തിൽ കളിച്ചില്ല.
English Summary:
Parents of Liverpool's diaz kidnapped in Colombia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.