ADVERTISEMENT

കൊച്ചി ∙ 1973ലെ കേരളത്തിന്റെ ആദ്യ സന്തോഷ് ട്രോഫി ഫുട്ബോൾ കിരീട വിജയത്തിന്റെ സുവർണജൂബിലി വർഷത്തിൽ വിജയസ്മൃതി മന്ദിരവും ടീം ക്യാപ്റ്റൻ മണിക്കു സ്മാരകവും നിർമിക്കാൻ സ്ഥലം ലഭിക്കും. ഗ്രേറ്റർ കൊച്ചിൻ ഡവലപ്മെന്റ് അതോറിറ്റിയാണ് (ജിസിഡിഎ) സ്ഥലം നൽകുക. ആദ്യകാല ഫുട്ബോൾ താരങ്ങളും സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.വി.ശ്രീനിജൻ എംഎൽഎയും ചേർന്ന് ജിസിഡിഎ ചെയർമാൻ കെ.ചന്ദ്രൻപിള്ളയ്ക്കു നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഡിസംബറിലാണ് സന്തോഷ് ട്രോഫി നേട്ടത്തിന്റെ ജൂബിലിയാഘോഷം. ടി.കെ.സുബ്രഹ്മണി എന്ന ക്യാപ്റ്റൻ മണിയുടെ ഹാട്രിക്കിലാണ് കേരളം കപ്പടിച്ചത്. 2017ൽ ക്യാപ്റ്റൻ മണി അന്തരിച്ചു. ഈ വർഷം തന്നെ സ്മാരകത്തിനു തറക്കല്ലിടുമെന്ന് പി.വി.ശ്രീനിജൻ പറഞ്ഞു.

English Summary:

A place for the santosh trophy memorial in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT