ADVERTISEMENT

മാഴ്സൈ ∙ ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ വീണ്ടും ആരാധക അക്രമം. ഒളിംപിക് ലിയോൺ ക്ലബ്ബിന്റെ ടീം ബസിനു നേർക്കുണ്ടായ അക്രമത്തെത്തുടർന്ന് ലിയോൺ–മാഴ്സൈ മത്സരം മാറ്റിവച്ചു. ലിയോൺ പരിശീലകൻ ഫാബിയോ ഗ്രോസോയ്ക്കു ഗുരുതര പരുക്കേറ്റു. ഗ്രോസോയുടെ ഇടതു കണ്ണിനു മുകളിൽ തുന്നൽ വേണ്ടി വന്നു. മാഴ്സൈയുടെ സ്റ്റേഡിയമായ സ്താദ് വെലോഡ്രോമിലേക്കുള്ള യാത്രാമധ്യേയുണ്ടായ കല്ലേറിൽ ബസിന്റെ ചില്ല് തകർന്ന് ഗ്രോസോയുടെ മുഖത്തേക്കു വീഴുകയായിരുന്നു. 

2006 യൂറോ കപ്പ് ഫൈനലിലെ പെനൽറ്റി ഷൂട്ടൗട്ടിൽ ഫ്രാൻസിനെതിരെ ഇറ്റലിക്കു വേണ്ടി വിജയഗോൾ നേടിയ താരമാണ്  ഗ്രോസോ. 

ലിയോൺ സഹപരിശീലകൻ റാഫേൽ ലോംഗോയ്ക്കും 5 പൊലീസുകാർക്കും പരുക്കുണ്ട്.  9 പേരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് പൊലീസ് അറിയിച്ചു. 

English Summary:

The attack on the team bus of the Olympic Lyon club

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT