ഇനി 'ഫിഫ സന്തോഷ് ട്രോഫി'; ഇൻഫന്റീനോ ഫൈനലിനെത്തും

Mail This Article
×
ന്യൂഡൽഹി ∙ അരുണാചൽ പ്രദേശിൽ നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങൾക്കു ഫിഫയുടെ പിന്തുണയുണ്ടാകുമെന്ന് അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബെ. ‘ഫിഫ സന്തോഷ് ട്രോഫി’യെന്നാകും മത്സരം അറിയപ്പെടുക. മാർച്ചിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോയും പങ്കെടുക്കും. മാർച്ച് ഒൻപതിനോ പത്തിനോ ആയിരിക്കും ഫൈനൽ. സൂപ്പർ കപ്പ് ഫുട്ബോളിന് ഇത്തവണ ഒഡീഷ വേദിയാകും. ഫിഫ ടാലന്റ് ഡവലപ്മെന്റ് സ്കീമിന്റെ ചുമതലക്കാരനും മുൻ ആർസനൽ പരിശീലകനുമായ ആർസീൻ വെംഗർ 19 മുതൽ 23 വരെ ഇന്ത്യയിൽ സന്ദർശനം നടത്തും.
English Summary:
AIFF Executive Committee renames Senior Nationals as FIFA Santosh Trophy, Infantino expected to attend final
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.