ADVERTISEMENT

അർദിയ (കുവൈത്ത്) ∙ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 2001നു ശേഷം വിദേശമണ്ണിൽ ആദ്യ ജയം. 2010ൽ 9–1നു പരാജയപ്പെട്ട കുവൈത്തിനെതിരെ 22 വർഷങ്ങൾക്കു ശേഷം ജയം; ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ഇന്ത്യയുടെ 1–0 ജയത്തിനു പകിട്ടേകുന്നത് ഈ കണക്കുകൾ മാത്രമല്ല. 

ലോകകപ്പ് ഏഷ്യൻ യോഗ്യതയുടെ മൂന്നാം റൗണ്ടിലേക്കുള്ള പ്രതീക്ഷയുടെ വാതിൽ കൂടിയാണ്. ജയത്തോടെ രണ്ടാം റൗണ്ടിലെ എ ഗ്രൂപ്പിൽ ഇന്ത്യ രണ്ടാമതെത്തി. അഫ്ഗാനിസ്ഥാനെ 8–1നു തോൽപിച്ച ഖത്തറാണ് ഗോൾവ്യത്യാസത്തിൽ ഒന്നാമത്.  

അർദിയയിലെ ജാബർ അൽ അഹമ്മദ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി, കളിയുടെ 75–ാം മിനിറ്റിൽ മൻവീർ സിങ്ങാണ് ഇന്ത്യയുടെ വിജയഗോൾ നേടിയത്. കുവൈത്ത് ഡിഫൻഡറെ വെട്ടിച്ചു മുന്നേറിയ ലാലിയൻസുവാല ഛാങ്തെ നൽകിയ ക്രോസ് ഫസ്റ്റ് ടച്ച് ഷോട്ടിലൂടെ മൻവീർ ഗോളിലേക്കു വിട്ടു. 

English Summary:

India win away against Kuwait in the World Cup football qualifying round

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT