ലോകകപ്പ് ഫുട്ബോൾ യോഗ്യത: അർജന്റീന – ബ്രസീൽ മത്സരം ബുധനാഴ്ച പുലർച്ചെ

Mail This Article
റിയോ ഡി ജനീറോ ∙ ലോകകപ്പ് ഫുട്ബോൾ ക്വാളിഫയർ മത്സരത്തിൽ നാളെ അർജന്റീനയും ബ്രസീലും നേർക്കുനേർ. ബ്രസീലിലെ റിയോ ഡി ജനീറോ മാറക്കാന സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാവിലെ ആറിനാണ് സൂപ്പർ പോരാട്ടം. മത്സരം ഫാൻകോഡ് ആപ് വഴി തത്സമയം കാണാം. ക്വാളിഫയർ റൗണ്ടിലെ അവസാന മത്സരം തോറ്റ ഇരുടീമുകൾക്കും നാളെ ജയം അഭിമാനപ്രശ്നമാണ്. അവസാന മത്സരത്തിൽ ബ്രസീൽ കൊളംബിയയോട് 2–1 തോറ്റപ്പോൾ യുറഗ്വായ്ക്കെതിരെ 2–0നായിരുന്നു അർജന്റീനയുടെ പരാജയം. മത്സരത്തിനുള്ള 69000 ടിക്കറ്റുകളും ഇതിനോടകം വിറ്റുപോയതായി മാറക്കാന സ്റ്റേഡിയം അധികൃതർ അറിയിച്ചു.
മെസ്സിയുടെ ലോകകപ്പ് ജഴ്സി ലേലത്തിന്
ന്യൂയോർക്ക് ∙ 2022 ഫുട്ബോൾ ലോകകപ്പിൽ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി ധരിച്ച 6 ജഴ്സികൾ അടുത്ത മാസം ലേലം ചെയ്യും. ന്യൂയോർക്കിലെ സോതബീസ് ഓക്‌ഷൻ ഹൗസാണ് ലേലം സംഘടിപ്പിക്കുന്നത്. ഫൈനലിൽ ഫ്രാൻസിനെതിരെ മെസ്സി ധരിച്ച ജഴ്സിയും ലേലത്തിനുണ്ടാകും. ഒരുകോടി യുഎസ് ഡോളർ (ഏകദേശം 83 കോടി രൂപ) ആണ് പ്രതീക്ഷിക്കുന്നത്.