2034 ഫിഫ ലോകകപ്പിലെ ഏതാനും മത്സരങ്ങൾ ഇന്ത്യയില്‍ നടത്തണം; പദ്ധതിയുമായി എഐഎഫ്എഫ്

Mail This Article
×
ന്യൂഡൽഹി ∙ 2034 ലോകകപ്പിലെ ഏതാനും മത്സരങ്ങൾക്ക് വേദിയൊരുക്കാൻ ഇന്ത്യ ആലോചിക്കുന്നു. 2034ലെ ഫിഫ ലോകകപ്പ് സൗദി അറേബ്യയിൽ നടക്കുമെന്ന് ഉറപ്പായതോടെയാണ് ചില മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്ന കാര്യം ആലോചിക്കണമെന്നു അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) പ്രസിഡന്റ് കല്യാൺ ചൗബേ എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങൾക്കു നിർദേശം നൽകിയത്.
2034 ലോകകപ്പിന് അവകാശവാദം ഉന്നയിച്ച ഏക രാജ്യമാണ് സൗദി അറേബ്യ. ഫിഫയുടെ ഔദ്യോഗിക പ്രഖ്യാപനം മാത്രമേ ഇനി വരാനുള്ളൂ. 48 രാജ്യങ്ങൾ പങ്കെടുക്കുന്ന ലോകകപ്പായതിനാൽ ആകെ 104 മത്സരങ്ങളാണുണ്ടാവുക. ഇതിൽ 10 മത്സരങ്ങൾ ഇന്ത്യയിൽ നടത്തുന്നതിനുള്ള പദ്ധതിയാണുള്ളത്.
English Summary:
India planning to host FIFA World Cup 2034 matches
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.