ADVERTISEMENT

ലണ്ടൻ∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ് ക്ലബ് ലിവർപൂൾ വിടാൻ ഒരുങ്ങി പരിശീലകൻ യുർഗൻ ക്ലോപ്പ്. നിലവിലെ സീസണിനു ശേഷം ക്ലബ്ബ് വിടുമെന്നാണ് ക്ലോപ്പിന്റെ നിലപാട്. ലിവർപൂൾ ക്ലബ്ബിന്റെ വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ക്ലോപ്പ് അഭിപ്രായം വ്യക്തമാക്കിയത്. 2019–20 സീസണിൽ ചെമ്പടയെ കിരീടത്തിലെത്തിച്ചത് യുർഗന്‍ ക്ലോപ്പാണ്. 2019ൽ ടീം ചാംപ്യൻസ് ലീഗ് വിജയിച്ചു.

2018ലും 2022 ലും ടീം ചാംപ്യൻസ് ലീഗ് ഫൈനൽ കളിച്ചു. ഇംഗ്ലിഷ് ക്ലബ്ബ് വിട്ടാൽ എങ്ങോട്ടാണു പോകുകയെന്ന് ക്ലോപ്പ് വ്യക്തമാക്കിയിട്ടില്ല. 2015ൽ ബൊറൂസിയ ഡോർട്ട്മുണ്ടിൽനിന്നാണ് ക്ലോപ്പ് ലിവർപൂളിൽ ചേർന്നത്. ക്ലോപ്പിനു കീഴിൽ ലിവർപൂൾ ഫിഫ ക്ലബ്ബ് ലോകകപ്പ്, എഫ്എ കപ്പ്, ലീഗ് കപ്പ്, യുവേഫ സൂപ്പര്‍ കപ്പ്, എഫ്എ കമ്യൂണിറ്റി ഷീൽഡ് എന്നിവയും വിജയിച്ചിട്ടുണ്ട്. 

ക്ലബ്ബ് വിടുന്ന കാര്യം കഴിഞ്ഞ നവംബറിൽ തന്നെ ലിവർപൂള്‍ മാനേജ്മെന്റിനെ അറിയിച്ചിരുന്നതായി ക്ലോപ്പ് പറഞ്ഞു. ‘‘ആദ്യമായി ഇക്കാര്യം കേൾക്കുമ്പോൾ നിങ്ങൾക്ക് അതൊരു ഞെട്ടലായിരിക്കുമെന്ന് എനിക്ക് അറിയാം. ഈ ക്ലബ്ബിലെ എല്ലാം എനിക്കു പ്രിയപ്പെട്ടതാണ്. ആരാധകരെയും സപ്പോർട്ട് സ്റ്റാഫിനെയും ഞാൻ ഇഷ്ടപ്പെടുന്നു. എനിക്ക് ഉറപ്പുള്ളതുകൊണ്ടാണു ഞാൻ ഈ തീരുമാനം എടുക്കുന്നത്.’’– ക്ലോപ്പ് പ്രതികരിച്ചു.

English Summary:

Jurgen Klopp announces decision to step down as Liverpool manager

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com