ADVERTISEMENT

തൃശൂർ ∙ കേരള വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം കേരള എഫ്സിക്കു കിരീടം. നേരത്തേ കിരീടം ഉറപ്പിച്ചിരുന്ന ഗോകുലം, ലീഗിലെ അവസാന മത്സരത്തിൽ കൊച്ചി ലോഡ്സ് ഫുട്ബോൾ അക്കാദമിയെ 2–0ന് തോൽപിച്ചു. 48–ാം മിനിറ്റിൽ എസ്.പ്രിയദർശിനിയും 65–ാം മിനിറ്റിൽ മുസ്കാൻ ശുഭയും ഗോളുകൾ നേടി. 12 മത്സരങ്ങളിൽ പതിനൊന്നിലും ജയിച്ച ഗോകുലം 33 പോയിന്റോടെയാണ് ജേതാക്കളായത്. ആകെ 25 ഗോളുകൾ നേടിയ ഗോകുലത്തിന്റെ എസ്. പ്രിയദർശിനിയാണ് ടൂർണമെന്റിലെ താരം. ലോഡ്സിന്റെ കെ.നിസരിയാണ് മികച്ച ഗോൾകീപ്പർ. കടത്തനാട് രാജ ഫുട്ബോൾ അക്കാദമി ഫെയർ പ്ലേ അവാർഡ് നേടി.

English Summary:

Gokulam Kerala FC wins the Kerala Women's Football League

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com