ADVERTISEMENT

കോഴിക്കോട്∙ ഐ ലീഗ് ഫുട്ബോളിലും ഇന്ത്യൻ വനിതാ ലീഗിലും തീപാറിക്കാൻ ഇന്നു ഗോകുലം കേരള ഇറങ്ങുന്നു. ബംഗാളിലെ കല്യാണി സ്റ്റേഡിയത്തിൽ ഇന്നു വൈകിട്ട് ഏഴിന് നടക്കുന്ന ഐ ലീഗ് മത്സരത്തിൽ ഇന്റർകാശി എഫ്സിയാണ് ഗോകുലം പുരുഷ ടീമിന്റെ എതിരാളികൾ.  11 മത്സരങ്ങളിൽ 17 പോയിന്റുമായി ഏഴാംസ്ഥാനത്താണ് ഗോകുലം . ഇന്ത്യൻ വനിതാ ലീഗിൽ, ഒന്നാംസ്ഥാനത്തുള്ള ഒഡീഷ എഫ്സിയെയാണ് രണ്ടാംസ്ഥാനത്തുള്ള ഗോകുലം ഇന്നു വൈകിട്ട് 3.30ന് കോഴിക്കോട്ടു നേരിടുക.  

സ്പെയിനിൽനിന്ന് കഴിഞ്ഞദിവസം ഗോകുലത്തിലെത്തിയ  ജൊനാഥൻ വിയേര ഒട്ടേരോ ഇന്ന് അറ്റാക്കിങ് മിഡ് ഫീൽഡറായി കളത്തിലിറങ്ങും. പിറ്റു വിയേരയെന്ന വിളിപ്പേരുള്ള 26 വയസ്സുകാരൻ ജൊനാഥൻ വിവിധ സ്പാനിഷ് ക്ലബ്ബുകൾക്കായി എൺപതോളം മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 

English Summary:

Gokulam Kerala faces today in i league football and Indian women's league

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com