2027ലെ വനിതാ ഫുട്ബോൾ ലോകകപ്പ് ബ്രസീലിൽ നടക്കും, മാരക്കാന സ്റ്റേഡിയവും വേദിയാകും

Mail This Article
ബാങ്കോക്ക്∙ 2027ലെ ഫിഫ വനിതാ ഫുട്ബോൾ ലോകകപ്പ് ബ്രസീലിൽ നടക്കും. ഫിഫ കോൺഗ്രസിൽ ബൽജിയം– നെതർലൻഡ്സ്– ജർമനി എന്നീ രാജ്യങ്ങളും ലോകകപ്പ് ആതിഥേയരാകാൻ മുന്നിലുണ്ടായിരുന്നു. വോട്ടെടുപ്പിൽ 78 രാജ്യങ്ങൾ ബ്രസീലിനൊപ്പം നിന്നു. ബ്രസീൽ ആദ്യമായാണ് വനിതാ ലോകകപ്പിന് വേദിയാകുന്നത്.
ബാങ്കോക്കിലാണ് ഫിഫ കോൺഗ്രസ് നടന്നത്. ലോകകപ്പിന്റെ പത്താം എഡിഷൻ വേദിയെ തീരുമാനിക്കാന്‍ 119 വോട്ടുകളാണു രേഖപ്പെടുത്തിയത്. റിയോ ഡി ജനീറോയിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയം ഉൾപ്പെടെ 10 വേദികളിലായാണ് ലോകകപ്പ് മത്സരങ്ങൾ നടത്തുക. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന ആമസോണിയ സ്റ്റേഡിയവും പട്ടികയിലുണ്ട്.
ബ്രസീൽ വനിതാ ടീമിന് ഇതുവരെ ഫിഫ ലോകകപ്പ് വിജയിക്കാൻ സാധിച്ചിട്ടില്ല. 2023 ലെ ടൂർണമെന്റിൽ ബ്രസീൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്തായിരുന്നു. സ്പെയിനാണ് നിലവിലെ ജേതാക്കൾ. ഫൈനലില്‍ ഇംഗ്ലണ്ടിനെ 1–0ന് തോൽപിച്ചാണ് സ്പെയിൻ ലോകകപ്പ് വിജയിച്ചത്.