യൂറോ കപ്പിൽ റുമാനിയക്ക് വിജയത്തുടക്കം; യുക്രെയ്‌നെ തകർത്തത് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക്
Mail This Article
×
മ്യൂണിക്ക് ∙ യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ യുക്രെയ്‌നെ തകർത്ത് റുമാനിയ. ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് റുമാനിയയുടെ ജയം. യുക്രെയ്‌നിനായിരുന്നു മത്സരത്തിൽ ആധിപത്യമെങ്കിലും 29 ാം മിനിറ്റിൽ നായകൻ നിക്കോൾ സ്റ്റാൻസ്യുവിലൂടെ റുമാനിയ മുന്നിലെത്തുകയായിരുന്നു. ആദ്യ പകുതി അവസാനിക്കും മുൻപ് ലീഡ് ഉയർത്താൻ റുമാനിയക്ക് ലഭിച്ച സുവർണാവസരം യുക്രെയ്‌ൻ താരം തരസ് സ്റ്റെപാനെൻകോ തട്ടിയകറ്റുകയായിരുന്നു.
രണ്ടാം പകുതിയിൽ നാലു മിനിറ്റ് ഇടവേളയിൽ നേടിയ രണ്ടു ഗോളുകളിലൂടെ റുമാനിയ ലീഡ് ഉയർത്തുകയായിരുന്നു. 53 ാം മിനിറ്റിൽ റസ്‌വാൻ മാരിനും 57 ാം മിനിറ്റിൽ ഡെന്നിസ് ഡ്രാഗസും യുക്രെയ്‌ന്റെ വല കുലുക്കി.
English Summary:
UEFA Euro Cup football 2024 Group E Romania Ukraine match
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.