ADVERTISEMENT

ന്യൂഡൽഹി ∙ ദേശീയ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഈ മാസം അവസാനത്തോടെ പ്രഖ്യാപിച്ചേക്കും. ഇഗോർ സ്റ്റിമാച്ചിനു പകരക്കാരനെ കണ്ടെത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും 291 പേരുടെ അപേക്ഷ ലഭിച്ചുവെന്നും അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) വ്യക്തമാക്കി.

ഇതിൽ 100 പേർ യുവേഫ പ്രോ ലൈസൻസുള്ളവരാണ്. 20 പേർക്ക് ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ (എഎഫ്സി) ലൈസൻസുണ്ട്. എഐഎഫ്എഫ് വൈസ് പ്രസിഡ‍ന്റ് എൻ.എ. ഹാരിസ് അധ്യക്ഷനായ സമിതിയാണു അപേക്ഷകൾ ആദ്യ ഘട്ടത്തിൽ പരിഗണിക്കുക.  

English Summary:

Indian football coach