ADVERTISEMENT

മ്യൂണിക് ∙ ഈ യൂറോ കപ്പിലെ ഏറ്റവും മികച്ച ടീം സ്പെയിനാണ്! സെമിയിൽ ഫ്രാൻസിനെതിരെ നേടിയ 2–1 വിജയത്തോടെ സ്പെയിനിന്റെ യുവനിര ഇക്കാര്യത്തിനൊരു അടിവരകൂടി ഇട്ടിരിക്കുന്നു. അലിയാൻസ് അരീന സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ, സ്പെയിൻ 2–1നു ഫ്രാൻസിനെ തോൽപിച്ചു. ലമീൻ യമാൽ, ഡാനി ഒൽമോ എന്നിവർ സ്പെയിനായി ഗോൾ നേടിയപ്പോൾ ഫ്രാൻസിന്റെ ഏകഗോൾ കോളോ മുവാനി വക. 2012 യൂറോ കപ്പ് ജേതാക്കളായതിനു ശേഷം ആദ്യമായാണ് സ്പെയിൻ യൂറോ ചാംപ്യൻഷിപ്പിന്റെ ഫൈനലിൽ കടക്കുന്നത്.

6 മത്സരങ്ങളും ജയിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്. ഈ യൂറോയിലെ എല്ലാ മത്സരങ്ങളും ജയിച്ച ഏക ടീമും സ്പെയിനാണ്. ഇതുവരെ നേടിയതു 13 ഗോളുകൾ. യൂറോപ്യൻ ചാംപ്യൻഷിപ് ചരിത്രത്തിൽ സ്പെയിൻ നേടിയ ഏറ്റവുമധികം ഗോളുകളുടെ റെക്കോർഡിനൊപ്പമാണ് ലൂയിസ് ഡെ ലാ ഫ്യുയന്തെ പരിശീലിപ്പിക്കുന്ന സ്പാനിഷ് ടീമിപ്പോഴുള്ളത്. 

9–ാം മിനിറ്റിൽ  കോളോ മുവാനി നേടിയ ഗോളിൽ മുന്നിലെത്തിയ ഫ്രാൻസ് ലീഡ് നേടിയതോടെ പ്രതിരോധത്തിലേക്കു വലി‍ഞ്ഞതു 4 മിനിറ്റിന്റെ ഇടവേളയിൽ 2 ഗോൾ തിരിച്ചടിക്കാൻ സ്പെയിനു സഹായകമായി. 21–ാം മിനിറ്റിൽ പതിനാറുകാരൻ ലമീൻ യമാൽ നേടിയ ഗോളിൽ പ്രതിഭാസ്പർശത്തിന്റെ അടയാളങ്ങളെല്ലാമുണ്ടായിരുന്നു. ആ നീക്കത്തിന്റെ ഞെട്ടൽ മാറും മുൻപേ സ്പെയിൻ അടുത്ത ഗോളും നേടി.

English Summary:

Spain beat France in euro cup semi final

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com