ബെർലിൻ∙ സഹതാരങ്ങൾ ഡ്രസിങ് റൂമിൽ വസ്ത്രം മാറുന്നതിനിടെ ഇൻസ്റ്റഗ്രാമിൽ ലൈവ് പോയ യുവതാരം ലമീൻ യമാലിനു പിണഞ്ഞത് വൻ അബദ്ധം. ഇൻസ്റ്റഗ്രാം ലൈവിനിടെ ക്യാമറയിൽ പതിഞ്ഞത് സമ്പൂർണ നഗ്‌‌നരായി വസ്ത്രം മാറുന്ന സ്പാനിഷ് താരങ്ങൾ. അബദ്ധം തിരിച്ചറിഞ്ഞയുടൻ ലമീൻ യമാൽ ക്യാമറ ഓഫ് ചെയ്തു.

അതേസമയം, സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഏതാണ്ട് അഞ്ച് ലക്ഷം പേരാണ് ലമാൽ ലൈവ് പോകുന്ന സമയത്ത് ഇൻസ്റ്റഗ്രാമിൽ ദൃശ്യങ്ങൾ തൽസമയം കണ്ടത്.

യൂറോ കപ്പ് ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് സ്പെയിൻ കിരീടം ചൂടിയിരുന്നു. കിരീടനേട്ടത്തിനു ശേഷം ആഘോഷ മൂഡിലായിരുന്ന സ്പാനിഷ് താരങ്ങൾക്കിടയിൽനിന്ന് ലമീൻ യമാൽ ഇൻസ്റ്റഗ്രാമിൽ ലൈവ് പോവുകയായിരുന്നു.

ടൂർണമെന്റിൽ മിന്നുന്ന ഫോമിലായിരുന്ന പതിനേഴുകാരൻ ലമാൽ മികച്ച യുവതാരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയിരുന്നു. 

English Summary:

Lamine Yamal Accidentally Live Streams His Spain Teammates Naked In Dressing Room After Euro 2024 Triumph

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com