എതിർ ടീമിന്റെ തന്ത്രം ചോർത്താൻ പരിശീലന സ്ഥലത്തേക്ക് ഡ്രോൺ ക്യാമറ; കാനഡ കോച്ച് പുറത്ത്

Mail This Article
×
പാരിസ് ∙ എതിർടീമിന്റെ പരിശീലനം പകർത്താൻ ഡ്രോൺ ക്യാമറ ഉപയോഗിച്ച സംഭവത്തിൽ കാനഡയുടെ വനിതാ ഫുട്ബോൾ ടീം സഹപരിശീലകയെയും വിഡിയോ അനലിസ്റ്റിനെയും പുറത്താക്കി. ഗ്രൂപ്പ് എയിൽ കാനഡയുടെ എതിരാളികളായ ന്യൂസീലൻഡ് ടീം പരിശീലനം നടക്കുമ്പോൾ പരിസരത്തു വന്ന ഡ്രോൺ ക്യാമറ അവരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു.
ന്യൂസീലൻഡ് ടീമിന്റെ പരിശീലനരീതിയും തന്ത്രങ്ങളും ചോർത്താൻ വേണ്ടിയാണു ഡ്രോൺ ക്യാമറ ഉപയോഗിച്ചതെന്നു പിന്നീടു വ്യക്തമായി. തുടർന്നാണ് ഇതിനു പിന്നിൽ പ്രവർത്തിച്ച കാനഡ ടീമിന്റെ സഹപരിശീലകയെയും വിഡിയോ അനലിസ്റ്റിനെയും കനേഡിയൻ ഒളിംപിക് കമ്മിറ്റി ഉടനടി പുറത്താക്കിയത്.
English Summary:
The drone camera was used to record the training of the opposing team
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.